Friday, August 2, 2013

ശബ്ദലോഹം

ശബ്ദങ്ങൾ കൊണ്ടു
വിളക്കിയ ചങ്ങല
നഗരനിരത്തിലൂടെ
പാഞ്ഞു പാഞ്ഞു പോകുന്നു.

നിരന്തരം വലിഞ്ഞ് വലിഞ്ഞ്
നിരത്ത് തേഞ്ഞതല്ലാതെ
ശബ്ദത്തിനൊരു
തേയ്മാനവുമില്ല.

തന്നെയുമല്ല ശബ്ദത്തിന്റെ
കണ്ണികൾ പുതിയ
ലോഹക്കൂട്ടുകളാൽ
ബലപ്പെടുന്നുമുണ്ട്.

പെട്ടെന്നാവും
ഒച്ചയില്ലാത്ത പല
ശബ്ദങ്ങൾ
ഉള്ളിലൂടെ പല ദിശകളിലേക്കു
പൊയ്ക്കൊണ്ടിരിക്കുന്ന
ഒരാളില്‍ തട്ടി
നിലവിളിയോടെ
ചങ്ങല തട്ടിനിൽക്കുന്നത്.

മനുഷ്യൻ നിശ്ശബ്ദമായ
ശബ്ദലോഹം മാത്രമാണെന്ന്
തെരുവിലെഴുതിവെച്ച്
ശബ്ദങ്ങളുടെ ചങ്ങല
ഇളകിപ്പാഞ്ഞ് പോകുന്നു.

-----------------------
പുതുകവിത വാർഷികപതിപ്പ്  2012
http://puthukavithanew.blogspot.ae/2012/01/blog-post_8822.html

3 comments:

  1. ശബ്ദലോഹം ...!!!
    കലക്കി ...വളരെ പണിപ്പെട്ട.... തേമാനമില്ലാത്ത കണ്ടെത്തൽ കണ്ടെത്തൽ
    നന്നായിരിക്കുന്നു

    ReplyDelete
  2. ശബ്ദലോഹം ...!!!
    കലക്കി ...വളരെ പണിപ്പെട്ട.... തേമാനമില്ലാത്ത കണ്ടെത്തൽ കണ്ടെത്തൽ
    നന്നായിരിക്കുന്നു

    ReplyDelete